Lok Sabha Election 2024: ഒരു അവസരം കൂടി ! പാലക്കാട് വി.കെ.ശ്രീകണ്ഠന്‍ വീണ്ടും മത്സരിക്കും

കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ വി.കെ.ശ്രീകണ്ഠനെ വിജയിപ്പിക്കാന്‍ പരിശ്രമിക്കുമെന്നു പാലക്കാടു നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ ഷാഫി പറമ്പില്‍ പറഞ്ഞു

VK Sreekandan
WEBDUNIA| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (15:10 IST)
VK Sreekandan

Lok Sabha Election 2024: പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ സിറ്റിങ് എംപി വി.കെ.ശ്രീകണ്ഠന്‍ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥിയാകും. അനൗദ്യോഗിക പ്രചരണം ആരംഭിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ശ്രീകണ്ഠനു നിര്‍ദേശം നല്‍കി. സിറ്റിങ് എംപിമാരെല്ലാം വീണ്ടും മത്സരിക്കണമെന്നാണ് എഐസിസിയുടെയും നിലപാട്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ മാത്രമാണ് സിറ്റിങ് എംപിമാരില്‍ മത്സരരംഗത്തു നിന്ന് മാറിനില്‍ക്കുക.

കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ വി.കെ.ശ്രീകണ്ഠനെ വിജയിപ്പിക്കാന്‍ പരിശ്രമിക്കുമെന്നു പാലക്കാടു നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ ഷാഫി പറമ്പില്‍ പറഞ്ഞു. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫിന്റെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക ഷാഫി പറമ്പില്‍ ആയിരിക്കും.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 11,637 വോട്ടുകള്‍ക്കാണ് വി.കെ.ശ്രീകണ്ഠന്‍ ജയിച്ചത്. സിറ്റിങ് എംപിയായിരുന്ന സിപിഎമ്മിന്റെ എംബി രാജേഷിനെ അട്ടിമറിക്കുകയായിരുന്നു. ഇത്തവണ ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :