പ്രതിപക്ഷ വനിത എം‌എല്‍‌എമാരെ കൈയേറ്റം ചെയ്തത് കോണ്‍ഗ്രസിലെ ദുശ്ശാസനന്മാര്‍: വി‌എസ്

തിരുവനന്തപുരം| vishnu| Last Updated: തിങ്കള്‍, 16 മാര്‍ച്ച് 2015 (12:48 IST)
ധനമന്ത്രി കെ‌എം മാണിയുടെ ബജറ്റവതരണ വേളയില്‍ ഉണ്ടായ അനിഷ്ടസംഭങ്ങളുടെ പേരില്‍ പ്രതിപക്ഷത്തിന്റെ അഞ്ച് എം‌എല്‍‌എമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി‌എസ് അച്യുതാനന്ദന്‍ രംഗത്ത്.

കോണ്‍ഗ്രസിലെ എം‌എല്‍‌എമാര്‍ ലൈംഗിക ഉദ്ദേശത്തോടുകൂടി പ്രതിപക്ഷത്തെ വനിതാ എം‌എല്‍‌എമാരെ അപമാനിച്ചതിനെതിരെ നടപടിയെടുത്തിട്ടില്ല എന്നും വി‌എസ് ആരോപിച്ചു. എം‌എല്‍‌എമാരെ പുറത്താക്കിയ പ്രമേയത്തെ ശക്തിയായി എതിര്‍ക്കുന്നു എന്നും വി‌എസ് കൂട്ടിച്ചേര്‍ത്തു. പ്രമേയത്തിനെതിരെ പ്രതിഷേധിച്ച് സഭയില്‍നിന്ന് പുറത്തിറങ്ങിയതായിരുന്നു വി‌എസ്.

വഞ്ചനാപരമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഓരോ ബജറ്റിനു മുമ്പും കൊടാനുകോടികള്‍ കമ്മീഷന്‍ കൈപ്പറ്റുന്ന മാണിയുടെ ബജറ്റ് തങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ല എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ മാണിയേക്കാള്‍ വലിയ അഴിമതിവീരനായ ഉമ്മഞ്ചാണ്ടി ബജറ്റ് മാണിയേക്കൊണ്മ്ട് തന്നെ അവതരിപ്പിക്കും എന്ന് നിലപാടെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കോണ്‍ഗ്രസിലെ ദുശ്ശാസനന്മാര്‍ അങ്ങേയറ്റത്തെ ലൈംഗിക ഉദ്ദേശത്തോടെ പ്രതിപക്ഷത്തെ വനിതാ എം‌എല്‍‌എമാരെ കൈയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാതെ ഉമ്മാഞ്ചാണ്ടി നിശബ്ദനായി- വി‌എസ് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :