തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (11:19 IST)
നിയമസഭയില്‍ വിട്ടുവീഴ്ചയില്ലാതെ ഇരുപക്ഷവും. പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് സ്പീക്കറുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതിപക്ഷം വ്യക്തമാക്കി. സ്പീക്കറുടെ ഡയസ് തകര്‍ത്ത പ്രതിപക്ഷത്തിനെതിരെ നടപടി ഉറപ്പാണെന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം ഇക്കാര്യം സ്പീക്കറെ അറിയിച്ചത്.
ഏഴ് പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ പി ജയരാജന്‍, വി ശിവന്‍ കുട്ടി, കെ ടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, ബാബു എം പാലിശ്ശേരി, പ്രദീപ് കുമാര്‍ എന്നീ പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ ആയിരിക്കും നടപടി ഉണ്ടാകുക.
അതേസമയം, ഭരണപക്ഷത്തു നിന്നുള്ള എം എല്‍ എമാരായ ഷിബു ബേബി ജോണ്‍, എം എ വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍, എ ടി ജോര്‍ജ്, ശിവദാസന്‍ നായര്‍ എന്നീ അഞ്ച് എം എല്‍ എമാര്‍ക്കെതിരെ നടപടി എടുക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം. വനിത എം എല്‍ എമാരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാല്‍, ഭരണപക്ഷം ഇക്കാര്യത്തില്‍ അനുകൂലനിലപാട് എടുത്തിട്ടില്ല.
കക്ഷിനേതാക്കളുമായുള്ള ചര്‍ച്ചകള്‍ സ്പീക്കര്‍ തുടര്‍ന്നു വരികയാണ്.