കണ്ണൂർ|
jibin|
Last Modified ശനി, 20 ഫെബ്രുവരി 2016 (13:33 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് ചേരിയില്‍ മത്സരിക്കുമെന്ന വാര്‍ത്തകളെ തള്ളി നടൻ
ശ്രീനിവാസൻ രംഗത്ത്. സിപിഎം സ്ഥാനാർത്ഥിയായി താന്‍ മത്സരിക്കുമെന്ന് വിവിധ കോണുകളില്‍ നിന്ന് വാര്‍ത്തക പ്രചരിക്കുന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നിർബന്ധിച്ചാലും തന്നെ മത്സരരംഗത്ത് കാണാന്‍ സാധിക്കില്ല. മറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മലയാളത്തിന്റെ പ്രീയനടന്‍ പറഞ്ഞു.
തൃപ്പൂണിത്തറയിലെ കോണ്‍ഗ്രസിന്റെ ശക്തിയായ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ ശ്രീനിവാസനെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി സിനിമാ താരങ്ങള്‍ മത്സരരംഗത്ത് ഇറങ്ങുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ബിജെപിയുടെ ലിസ്‌റ്റില്‍ സുരേഷ് ഗോപിയാണ് മുന്നില്‍ നില്‍ക്കുന്നതെങ്കില്‍ മുകേഷിനാണ് ഇടതു ചേരി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംഗീത നാടക അക്കാദമി ചെയമാന്‍ സ്ഥാനം വഹിച്ച മുകേഷിനെ സിപിഐയുടെ ഭാഗമായി നിര്‍ത്തി ജയിപ്പിക്കാന്‍ നിക്കം നടക്കുന്നുണ്ട്.
കലാഭവന്‍ മണിയെ തൃശൂരില്‍ എവിടെയെങ്കിലും മത്സരിപ്പിക്കാന്‍ സിപിഎം നീക്കം നടത്തുന്നതായും വാര്‍ത്തയുണ്ടായിരുന്നു.
അതിനൊപ്പം തന്നെ ഉയര്‍ന്നു നില്‍ക്കുന്ന പേരാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണന്‍, ആഷിക് അബുവിന്റെയും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റീമ കല്ലിങ്കലിന്റെയും. അതേസമയം, സിദ്ദിഖിനെ യുഡിഎഫ് മത്സരിപ്പിച്ചേക്കുമെന്നും വാര്‍ത്തയുണ്ട്.