പേരാമ്പ്രയിലെ യുവാവ് മരിച്ചത് നിപ്പ ബാധിച്ചല്ലെന്ന് സ്ഥിരീകരണം

അപർണ| Last Modified ഞായര്‍, 30 സെപ്‌റ്റംബര്‍ 2018 (11:15 IST)
പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച മുജീബ് എന്ന യുവാവിന്റെ മരണത്തിന് കാരണം വൈറസ് അല്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് മരണകാരണം എച്ച്‌വണ്‍എന്‍വണ്‍ ആണെന്നു സ്ഥിരീകരിച്ചത്.

കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയായ മുജീബ് മരിച്ചത് നിപ്പ ബാധിച്ചാണെന്നു സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടന്നിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് സാംപിളുകള്‍ പരിശോധനയ്ക്കായി മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

മുജീബിന്റെ ഭാര്യയുടെയും ഇവരുടെ വീടിനു സമീപമുള്ള രണ്ടു കുട്ടികളുടെയും സാംപിളുകളും പരിശോധനയ്ക്കായി അയച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ് ഇവര്‍. ഇവയുടെ പരിശോധന ഫലം നാളെ ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :