പച്ച നിറം ഊൺ മുറിയിൽ പാടുള്ളതല്ല!

അപർണ| Last Modified ശനി, 29 സെപ്‌റ്റംബര്‍ 2018 (16:57 IST)
കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമേറിയ കാര്യമാണ് അനുയോജ്യമായ നിറങ്ങള്‍ നല്‍കുക എന്നതും. നിറങ്ങൾക്ക് മനുഷ്യരോട് സംവദിക്കാൻ കഴിയുമെന്നാണ് പറയാറ്.

തെറ്റായ വര്‍ണങ്ങള്‍ക്ക് തെറ്റായ വികാരങ്ങള്‍ സൃഷ്ടിക്കും. അതായത്, നിറങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കാര്യമായ സമീപനം ഉണ്ടാവണം അല്ലെങ്കില്‍, ഒരു പക്ഷേ നിങ്ങളുടെ ചുവരുകള്‍ ഉത്സാഹത്തിനു പകരം നിരുത്സാഹം പ്രസരിപ്പിച്ചേക്കാം !

നിറങ്ങളെ തീക്ഷ്ണത കൂടിയ നിറങ്ങള്‍ എന്നും തീക്ഷ്ണത കുറഞ്ഞ നിറങ്ങള്‍ എന്നും രണ്ടായി തരം തിരിക്കാം. ചുവപ്പ്, മഞ്ഞ, ഓറഞ്ച് തുടങ്ങിയവയെ ആദ്യത്തെ ഗണത്തില്‍ പെടുത്താം. പച്ച, നീല തുടങ്ങിയവ ശാന്തി നല്‍കുന്ന നിറങ്ങളായും കണക്കാക്കുന്നു.

ഓരോ മുറിയുടെയും പ്രത്യേകതയ്ക്ക് അനുസൃതമായിരിക്കണം അതിന്‍റെ നിറവും. കിടപ്പ് മുറിയില്‍ ഇഷ്ടമുള്ള നിറം ഉപയോഗിക്കാം. എന്നാല്‍, വിശ്രമത്തിന് അനുകൂലമായ നിറഭേദം അതില്‍ ഉണ്ടായിരിക്കണം.

ഭക്ഷണമുറിയില്‍ വിശപ്പിനെ ഉദ്ദീപിപ്പിക്കുന്ന നിറമാണ് വേണ്ടത്. ഭക്ഷണ മുറിയില്‍ ചുവപ്പ് നിറം അനുയോജ്യമായിരിക്കും. ഭക്ഷണ മുറിയില്‍ മഞ്ഞ, പച്ച, നീല എന്നീ നിറങ്ങള്‍ ഉപയോഗിക്കുന്നത് നന്നല്ല.

വിശാലമായ മുറികള്‍ക്ക് തീക്ഷണതയുള്ള നിറങ്ങള്‍ നല്‍കിയാല്‍ വിസ്താരം കുറഞ്ഞതായി തോന്നാം. അതേപോലെ, ഉയരം കൂടിയ സീലിങ്ങുകള്‍ക്ക് ഇത്തരം നിറം നല്‍കിയാല്‍ ഉയരം കുറഞ്ഞ പ്രതീതി സൃഷ്ടിക്കാനും സാധിക്കും.


അടുക്കളയില്‍ കടും വര്‍ണങ്ങള്‍ ഉപയോഗിക്കാം. കുളിമുറിയിലാവട്ടെ പച്ച, നീല, വയലറ്റ് എന്നീ നിറങ്ങളില്‍ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :