നിപ്പ വൈറസ്: കോഴിക്കോട്ട് ഒരു മരണം കൂടി, മരിച്ചവരുടെ എണ്ണം 13ആയി - ചികിത്സയില്‍ 29പേർ

നിപ്പ വൈറസ്: കോഴിക്കോട്ട് ഒരു മരണം കൂടി, മരിച്ചവരുടെ എണ്ണം 13ആയി - ചികിത്സയില്‍ 29പേർ

 nipah kozhikode , nipah , treatment , hospital , death , കല്യാണി , നിപ്പ വൈറസ് , നിപ്പ , മരണം
കോഴിക്കോട്| jibin| Last Modified ശനി, 26 മെയ് 2018 (17:09 IST)
വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പേരാമ്പ്ര നരിപ്പറ്റ ചീക്കോന്ന് പടിഞ്ഞാറുങ്ങൽ കല്യാണി (75) ആണ് മരിച്ചത്. ഇതോടെ നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.

കഴിഞ്ഞ 16 മുതൽ കല്യാണി മെഡിക്കൽ കോളജിൽ ചികിത്സയിലയിരുന്നു.

29 പേരാണ് വൈറസ് ബാധ സംശയിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലുള്ളത്. കോഴിക്കോട് 11, മലപ്പുറം ഒമ്പത്, എറണാകുളം നാല്, കോട്ടയം രണ്ട്, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട് ഓരോന്നു വീതം എന്നിങ്ങനെയാണ് കണക്ക്.

ഇതിനിടെ, നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി. എമര്‍ജന്‍സി കേസ് അല്ലാത്തവരെ വാര്‍ഡുകളില്‍ നിന്ന് ഒഴിപ്പിച്ചു തുടങ്ങി. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തിലായിരുന്ന കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :