Sumeesh|
Last Modified വെള്ളി, 25 മെയ് 2018 (17:05 IST)
നിപ്പാ വൈറസ് ബാധ തമിഴ്നാട്ടിലേക്കും പടരുന്നു. തമിഴ്നാട്ടിലെ തിരിച്ചിറപ്പള്ളിയിൽ ഒരാൾക്ക് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരിച്ചിറപ്പള്ളി സ്വദേശിയായ പെരിയസാമിക്കാണ് നിപ്പ സ്ഥിരീകരിച്ചത്. ഇയാൾ കേരളത്തിൽ റോഡുപണിക്കായി എത്തിയിരുന്നതായി അശുപത്രി അധികൃതർ വ്യക്തമാക്കി.
പെരിയസാമി ഉൾപ്പടെ 40 തൊഴിലാളികൾ റോഡ് പണിക്കയി കേരളത്തിൽ എത്തിയിരുന്നു. ഇവരുടെ എല്ലാവരുടേയും രക്തം പരിശോധനക്കയച്ചതായും തിരിച്ചിറപ്പളി സർക്കാർ ആശുപത്രി അധികൃതർ വ്യക്തമാക്കി.
നിപ്പാ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തമിഴ്നാട് സർക്കാർ ഊർജ്ജിതമാകി. പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമായി അതിർത്തി ചെക്പോസ്റ്റുകൾക്ക് സമീപം മുഴുവൻ സമയവും പ്രവർത്തിക്കുന്ന പരിശോധനാകേന്ദ്രങ്ങൾ തുറന്നു.
അതേ സമയം സംസ്ഥാനത്ത് നിപ്പ പടർന്നത് വവ്വാലുകളിൽ നിന്നാണോ എന്ന കാര്യത്തിൽ ഇന്ന് സ്ഥിരീകരണം എത്തും. ഭോപ്പാലിൽ നിന്നുമുള്ള പരീശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ വവ്വാലുകളാണോ രോഗത്തിന് കാരണം എന്നത് വ്യക്തമാവു.