കോഴിക്കോട് വീണ്ടും നിപയെന്ന് സംശയം; പതിനാലുകാരന്റെ സ്രവം പരിശോധനയ്ക്കു അയക്കും

നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

രേണുക വേണു| Last Modified ശനി, 20 ജൂലൈ 2024 (10:31 IST)

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ പതിനാലുകാരനാണ് നിപ സംശയം. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റി.

നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ സ്രവ സാംപിള്‍ ഇന്ന് പൂണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്കു അയക്കും. ഇന്ന് രാത്രിയോ നാളെയോ ആയിരിക്കും ഫലം വരിക.

അതേസമയം നിപ പ്രോട്ടോകോള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ ബാധയെന്ന് സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :