നിപ്പ വൈറസ്; മരണസംഖ്യ പത്തായി, രണ്ട് നഴ്‌സുമാർ കൂടി ചികിത്സ തേടി

മരണസംഖ്യ പത്തായി, രണ്ട് നഴ്‌സുമാർ കൂടി ചികിത്സ തേടി

കോഴിക്കോട്| Rijisha M.| Last Modified തിങ്കള്‍, 21 മെയ് 2018 (16:15 IST)
നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. പനി ബാധിച്ച് രണ്ടു നഴ്‌സുമാര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി. പേരാമ്പ്ര ആശുപത്രിയില്‍ നിപ്പ വൈറസ് ബാധിച്ചവരെ ചികിത്സിച്ചിരുന്ന നഴ്‌സുമാരാണ് ചികിത്സ തേടിയത്. പനി കുറയാത്ത സാഹചര്യത്തിലാണ് ഇരുവരും ചികിത്സ നേടിയത്.

ഇതിനകം മരിച്ചവരിൽ മൂന്ന് പേർക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചു. പനി ബാധിച്ച രോഗിയെ ശുശ്രൂഷിച്ചിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി ഇന്നലെ മരിച്ചിരുന്നു. ഇതോടെ കോഴിക്കോട്ടും മലപ്പുറത്തുമായി മരണം പത്തായി. ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ രാത്രി തന്നെ ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. കോഴിക്കോട് നിപ്പ വൈറസ് ലക്ഷണമുള്ള എട്ടുപേർ നിരീക്ഷണത്തിലാണ്.

ഇതിനിടെ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ പന്തിരക്കരയിലെത്തുകയും ജില്ലയില്‍ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായും അറിച്ചു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ രണ്ട് വെന്റിലേറ്റര്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :