പേരാമ്പ്രയിയിലെ അപൂര്‍വ്വ പനിമരണത്തിന് പിന്നില്‍ വവ്വാലോ ?; വില്ലനായി ‘നിപ്പാ വൈറസ്’

പേരാമ്പ്രയിയിലെ അപൂര്‍വ്വ പനിമരണത്തിന് പിന്നില്‍ വവ്വാലോ ?; വില്ലനായി ‘നിപ്പാ വൈറസ്’

പേരാമ്പ്ര| jibin| Last Modified ഞായര്‍, 20 മെയ് 2018 (12:05 IST)
കോഴിക്കോട് പേരാമ്പ്രയില്‍ അപൂര്‍വ്വ പനി മൂലം മൂന്നു പേര്‍ മരണമടഞ്ഞ സംഭവത്തില്‍ കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്ത്. വവ്വാലിൽനിന്നു പകരുന്ന ‘നിപ്പാ വൈറസ്’ പിടിപെട്ടാണു
മൂന്ന് മരണങ്ങളും സംഭവിച്ചതെന്നാണ് നിഗമനം. വൈറസ് ഉണ്ടാക്കിയ മസ്തിഷ്കജ്വരമാണു
മരണകാരണം.

മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്‌ച ലഭിക്കും.

മരിച്ചവരുടെ സ്രവ സാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. സ്രവങ്ങളിലൂടെയാണ് നിപ്പാ വൈറസ് പകരുക.

പഴങ്ങൾ ഭക്ഷിക്കുന്ന വാവലുകളിൽ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും ഇതു കടക്കുന്നത്. വാവലുകളുടെ സ്പർശമേറ്റ പഴങ്ങളിൽ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം.

നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പനിബാധയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനും ലോകാരോഗ്യസംഘടനയ്ക്കും വിവരം കൈമാറിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

പേരാമ്പ്രയില്‍
അപൂർവ വൈറസ് രോഗം ബാധിച്ച് മൂന്നുപേരാണ് ഇതുവരെ മരിച്ചത്. മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത്, മറിയം (50) എന്നിവരാണ് മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :