തിരുവനന്തപുരം|
Last Modified ചൊവ്വ, 22 ജൂലൈ 2014 (11:26 IST)
തന്നെ സ്പീക്കറാക്കുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് മന്ത്രി കെ സി ജോസഫ്. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണ്. പാര്‍ട്ടി പുനഃസംഘടന കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരിക വകുപ്പ് കാര്‍ത്തികേയന് നല്‍കുകയും പകരം സ്പീക്കര്‍ സ്ഥാനം കെ സി ജോസഫിന് നല്‍കുകയും ചെയ്യുമെന്ന് വാര്‍ത്തകള്‍ ശക്തമായ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഗീതസംവിധായകന്‍ കെ രാഘവന് സ്മാരകം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കും. ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ സ്മാരകനിര്‍മാണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.