യുവതിയും രണ്ടു പെൺമക്കളും ജീവനൊടുക്കിയ നിലയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 12 ഓഗസ്റ്റ് 2023 (19:41 IST)
കന്യാകുമാരി: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിനടുത്ത് യുവതിയും രണ്ടു പെൺമക്കളും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അഴകപ്പപുരം ഇന്ദിരാനഗർ യേശുദാസന്റെ ഭാര്യ അനീറ്റ (46), മക്കളായ സഹായ ദിവ്യ (19), സഹായ പൂജ മൗലിക (16) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.

കോയമ്പത്തൂരിൽ താമസിച്ചു വന്നിരുന്ന ഇവർ പത്ത് വര്ഷം മുമ്പ് യേശുദാസന്റെ മരണത്തെ തുടർന്നായിരുന്നു നാട്ടിൽ എത്തിയത്. മൂത്ത കുട്ടി എഞ്ചിനീയറിംഗ് രണ്ടാം വർഷവും ഇളയകുട്ടി പ്ലസ് വണ്ണിനുമാണ് പഠിക്കുന്നത്. നേരം നന്നേ വെളുത്തിട്ടും പുറത്താരെയും കാണാത്തതിനെ തുടർന്ന് അയൽക്കാർ വന്നു വിളിച്ചിട്ടും കതകു തുറന്നില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൂവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :