ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (15:21 IST)
പശ്ചിമഘട്ടത്തില്‍ ക്വാറികള്‍ അനുവദിക്കുന്നതില്‍ പരിസ്ഥിതി അനുമതി
സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹരിത ട്രിബ്യൂണലിന് മുമ്പാകെ അറിയിച്ചു. സംസ്ഥാനത്തിന്റെ വാക്ക് രേഖപ്പെടുത്തി ഗോവ ഫൗണ്ടേഷന്റെ ഹര്‍ജി നിരസിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഗോവ ഫൗണ്ടേഷന്റെ ഹര്‍ജിയായ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യം നിലനില്‍ക്കില്ലെന്ന കേരളത്തിന്റെ വാദം ദേശീയ ഹരിത ട്രിബ്യൂണല്‍ പരിഗണിക്കവെയാണ് ക്വാറികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേരളം നിലപാട് അറിയിച്ചത്.
എന്നാല്‍ ഹര്‍ജി നിലനില്‍ക്കുമോയെന്നത് നിര്‍ണ്ണായക കാര്യമാണെന്ന് ഹരിത ട്രിബ്യൂണല്‍ അറിയിച്ചു.