സഹകരണ സംഘത്തിൽ ഒന്നേകാൽ കോടി രൂപയുടെ ക്രമക്കേട് : മുൻ പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (16:18 IST)
തിരുവനന്തപുരം: സഹകരണ സംഘത്തിൽ ഒന്നേകാൽ കോടി രൂപയുടെ ക്രമക്കേട് : മുൻ പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിൽ. പാറശാല കാരോട് ഫാർമേഴ്‌സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് സജിത്ത്, സെക്രട്ടറി മനു എന്നിവരാണ് പിടിയിലായത്.

ഓഡിററിംഗിന് വന്നപ്പോൾ 2018-19 കാലയളവിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിക്ഷേപകർ അറിയാതെ തുക ഇവരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് പിൻവലിക്കുകയും ചെയ്യൽ, ചിട്ടി സംഘത്തിൽ ജോലി വാഗ്ദാനം ചെയ്തു തുക വാങ്ങിയത് എന്നീ മാര്ഗങ്ങള് വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

ഇവർക്കൊപ്പം സ്ഥാപനത്തിലെ ഒരു വനിതാ ജീവനക്കാരിക്കും ഈ ക്രമക്കേടുകളിൽ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ചിലർ പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് തുകയിൽ കുറവ് കണ്ടതും തുടർന്ന് പരാതി നൽകിയതും. ഇതിനെ തുടർന്ന് പെട്ടന്ന് നടത്തിയ അന്വേഷണത്തിൽ 80 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. രക്ഷയില്ലാതെ സജിത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു വിദേശത്തേക്ക് പോയി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആകെ ക്രമക്കേടുകളും മൂല്യം ഒന്നേകാൽ കോടി രൂപയായി ഉയർന്നത്. ചിട്ടി നടത്തിപ്പിലും ഇവർ ലക്ഷങ്ങളുടെ തിരിമാരിയാണ് നടത്തിയത്. പൊലീസാണ് കേസ് അന്വേഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :