ആലപ്പുഴയിൽനിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ വടക്കാഞ്ചേരിയിൽ ഇറക്കിവിട്ടു

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (15:08 IST)
ആലപ്പുഴ: മാന്നാറിൽനിന്നും തട്ടിക്കൊണ്ടുപോയ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ പാലക്കാട് നിന്നും കണ്ടെത്തി. തട്ടിക്കൊണ്ടുപോയവർ ബിന്ധുവിനെ
വടക്കാഞ്ചേരിയിൽ ഇറക്കിവിടുകയായിരുന്നു. സംഭവത്തിൽ പത്ത് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. സംഘത്തെക്കുറിച്ച് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസിന്റെ നിഗമനം. ഗൾഫിൽ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായ ബിന്ദു നാലുദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് 15 അംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. യുവതിയെ തട്ടിക്കൊണ്ടുപോകുന്നത് ചെറുത്ത വീട്ടുകാർക്ക് അക്രമികളുടെ മർദ്ദനത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :