ഇന്ധനവില ഇനിയും കുറച്ചാല്‍ ഉടമകള്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും!

ഇന്ധനവില, പെട്രോള്‍ പമ്പ്, കേരളം
കൊച്ചി| vishnu| Last Modified വ്യാഴം, 5 ഫെബ്രുവരി 2015 (19:49 IST)
പെട്രോളിനും ഡീസലിനും വിലകുറയാന്‍ രാജ്യമെമ്പാടും ആളുകള്‍ കാത്തിരിക്കുമ്പോള്‍ വിലകുറയരുതേയെന്ന് പ്രാര്‍ഥിക്കുന്ന ആളുകളും ഈ നാട്ടിലുണ്ട്. എണ്ണക്കമ്പനികളോ, വിതരണക്കാരോ അല്ല പെട്രോള്‍ പമ്പ് ഉടമകളാണ് അക്കൂട്ടര്‍. മറ്റൊന്നുമല്ല. ഉയര്‍ന്ന വിലകൊടുത്ത് ഇന്ധനം വാങ്ങിവച്ചിട്ട് കുറഞ്ഞ് വിലയ്ക്ക് വില്‍ക്കേണ്ടിവരുന്നതിനാലാണ് അവര്‍ ഇത്തരത്തില്‍ ചിന്തിക്കുന്നത്. അതിനാല്‍ ഇനി വിലകുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിക്കുകയാണെങ്കില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നാണ് പമ്പുടമകള്‍ അറിയിച്ചിരിക്കുന്നത്.

കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ന്നറിയിപ്പില്ലാതെ വില കുറയ്ക്കുന്നത് മൂലം ഡീലര്‍മാര്‍ക്ക് വന്‍ നഷ്ടം സംഭവിക്കുകയാണെന്നും ഓരോ തവണ വില കുറയുമ്പോഴും ഒരു പമ്പുടമയ്ക്ക് ഒന്നര ലക്ഷം രൂപ വരെ നഷ്ടം ഉണ്ടാകുന്നതായും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പെട്രോളിന് 2.42 രൂപയും ഡീസലിന് 2.25 രൂപയും കുറച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതാണ് പമ്പുടമകളെ പ്രകോപിപ്പിച്ചത്.

ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞത് മൂലം എണ്ണക്കമ്പനികള്‍ ലാഭം കൊയ്യുമ്പോഴും പമ്പുടമകള്‍ക്ക് ന്യായമായ കമ്മീഷന്‍ ലഭിക്കുന്നില്ലെന്ന് അസോസിയേഷന്‍ ആരോപിച്ചു.വില മാറ്റം വരുമ്പോള്‍ നിലവിലുള്ള സ്റ്റോക്കിന് നഷ്ടം വരാതിരിക്കാന്‍ എണ്ണക്കമ്പനികള്‍ നടപടിയെടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :