ഉന്നം പിഴച്ചില്ല; എലിസബത്ത് രണ്ടാമത്തെ സ്വര്‍ണ്ണം വെടിവച്ചിട്ടു

എലിസബത്ത്, ദേശീയ ഗെയിംസ്, കേരളം
തിരുവനന്തപുരം| vishnu| Last Modified വ്യാഴം, 5 ഫെബ്രുവരി 2015 (16:39 IST)
ദേശീയ ഗെയിംസ് ഷൂട്ടിങ്ങില്‍ എലിസബത്ത് സൂസന്‍ കോശിക്കു രണ്ടാം സ്വര്‍ണം. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ആവേശകരമായ മല്‍സരത്തിലാണ് എലിസബത്തിന്റെ നേട്ടം. 445.9 പോയിന്റായിരുന്നു സമ്പാദ്യം. മഹാരാഷ്ട്രയുടെ വേദാംഗി വിരാഗാണ് (444.7 പോയിന്റ്) വെള്ളി നേടിയത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണ്ണ നേട്ടം പതിനൊന്നായി.

നീലിങ് പൊസിഷനില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോയ എലിസബത്ത് സ്റ്റാന്‍ഡിങ് പൊസിഷനില്‍ ഉജ്വലമായി തിരിച്ചുവന്നാണ് ഒന്നാമതായത്. നീലിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്ന ലജ്ജ 252.4 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ എലിസബത്തിന് 248.7 പോയിന്റാണ് നേടിയിരുന്നത്.

പ്രാണ്‍ പൊസിഷനില്‍ രണ്ടാമതായിരുന്നു എലിസത്ത്. ഇവിടെ നിന്നാണ് ലജ്ജ ഗോസ്വാമിയെയും സന്ധ്യയെയും വേദാംഗി വിരാഗിനെയും പിന്തള്ളി എലിസബത്ത് ഒന്നാമതെത്തിയത്. 445.9 പോയിന്റാണ് എലിസബത്ത് നേടിയത്. 444. പോയിന്റൊടെ തമിഴ്‌നാടിന്റെ ഡബ്ല്യു സന്ധ്യ വെള്ളിയും 434.5 പോയിന്റ് നേടിയ മഹാരാഷ്ട്രയുടെ വേദാംഗി വിരാഗ് വെങ്കലം സ്വന്തമാക്കി.

മലയാളിയെന്നതില്‍ അഭിമാനം കൊള്ളുന്നെന്നും കാണികളുടെ പിന്തുണ ആവേശം പകര്‍ന്നെന്നും എലിസബത്ത് പറഞ്ഞു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഷൂട്ടിങ്ങില്‍ എലിസബത്ത് ഇന്നലെ സ്വര്‍ണം നേടിയിരുന്നു. 618.5 പോയിന്റുകളാണ് ലഭിച്ചിരുന്നത്. ഷൂട്ടിങ്ങിലെ കേരളത്തിന്റെ ആദ്യ ഷൂട്ടിങ് മെഡലായിരുന്നു അത്. ദേശീയ ഗെയിംസ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് കേരളത്തിന് ഷൂട്ടിംഗില്‍ മെഡല്‍ ലഭിക്കുന്നത്. ലഭിച്ചപ്പോള്‍ അത് ഇരട്ട സ്വര്‍ണ്ണമായത് ഇരട്ട മധുരമായി.

അതേസമയം, കൊച്ചിയില്‍ നടന്ന ലോണ്‍ബോളില്‍ കേരളം വെങ്കലം നേടി. പുരുഷ വിഭാഗം ഫോര്‍സ് വിഭാഗത്തില്‍ ഡോ. ടിപി ജോസ്, ഡോ.വിനീത് കുമാര്‍, ആഡ്രിന്‍ മാത്യു ലൂവിസ്, ഗോപിനാഥപൈ എന്നിവരടങ്ങിയ ടീമാണു വെങ്കല മെഡല്‍ നേടിയത്. ബംഗാളുമായുള്ള സെമിയില്‍ 25-5 സ്കോറിനു കേരളം പരാജയപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :