1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Police case against Saji Cheriyan

സജി ചെറിയാനെതിരെ കേസെടുത്തു

Police case against Saji Cheriyan
മുന്‍ മന്ത്രി സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരായ വിവാദ പ്രസംഗത്തിലാണ് പൊലീസ് കേസെടുത്തത്. മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ സജി ചെറിയാന്‍ പ്രസംഗിച്ചത്. മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയില്‍ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കേസടുക്കണം. ഇതിനാലാണ് പൊലീസ് ഇന്ന് തന്നെ നടപടിയിലേക്ക് കടന്നത്. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സജി ചെറിയാന്‍ നേരത്തെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. 
 
അടുത്ത ലേഖനം
സ്വര്‍ണത്തിന് രണ്ടുദിവസം കൊണ്ട് കുറഞ്ഞത് 1000 രൂപ!