അനുബന്ധ വാര്‍ത്തകള്‍
- ക്ഷേത്രങ്ങളില്‍ തൂക്കം, മേല്‍വസ്ത്ര നിരോധനം എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശിവപേരൂര്‍ സന്ന്യാസി മഹാസംഗമം
- ഈമാസം 28വരെ സംസ്ഥാനത്ത് ചൂട് കനക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
- നിങ്ങൾ ഓൺലൈൻ ഓർഡർ ചെയ്യുന്ന മരുന്നുകളിൽ നിരോധിത മരുന്നുകളുണ്ടോ? പണിവരുന്നു, വിലങ്ങുവീഴും
- കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
- ഡേറ്റിങ് ആപ്പിലൂടെ യുവാവിന്റെ സ്വകാര്യ ദൃശ്യം കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തി പണം തട്ടി: മൂന്ന് പേർ പിടിയിൽ
കേരളത്തില്‍ നിന്ന് ഒരു സീറ്റെങ്കിലും വേണം; മോദി വീണ്ടും വരുന്നു !
ഈ മാസം അവസാനമോ, ഏപ്രില്‍ ആദ്യ വാരമോ ആയിരിക്കും മോദിയുടെ കേരള സന്ദര്‍ശനം
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രചരണത്തില്‍ മോദി പങ്കെടുക്കും.
ഈ മാസം അവസാനമോ, ഏപ്രില്‍ ആദ്യ വാരമോ ആയിരിക്കും മോദിയുടെ കേരള സന്ദര്‍ശനം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവരും കേരളത്തിലെത്തും.
സമീപകാലത്ത് അഞ്ച് തവണയാണ് മോദി കേരളത്തിലെത്തിയത്. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് മോദി പങ്കെടുത്ത പരിപാടികള്‍. കേരളത്തില്‍ നിന്ന് ഇത്തവണ ഒരു സീറ്റെങ്കിലും ഉറപ്പിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് എന്നീ സീറ്റുകളാണ് കേരളത്തില്‍ ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി കാണുന്നത്.