അനുബന്ധ വാര്‍ത്തകള്‍
- ഒമേഗ3 ഫാറ്റി ആസിഡ് നിസാരക്കാരനല്ല, പലരോഗങ്ങളെയും തടയും
- Happy Holi: ഇന്ന് ഹോളി, ഹോളിയെന്ന രാക്ഷസിയെ കുറിച്ചറിയാമോ
- Rajasthan Royals vs Lucknow Super Giants: ആദ്യ കളിയില്‍ വിജയം പിടിച്ച് രാജസ്ഥാന് ബോയ്സ്; തിളങ്ങി സഞ്ജു
- നിങ്ങൾ ഓൺലൈൻ ഓർഡർ ചെയ്യുന്ന മരുന്നുകളിൽ നിരോധിത മരുന്നുകളുണ്ടോ? പണിവരുന്നു, വിലങ്ങുവീഴും
- തിരുവനന്തപുരത്ത് ലോറിയില്‍ നിന്ന് കല്ല് തെറിച്ചുവീണ് യുവാവ് മരിച്ച സംഭവം: നഷ്ടപരിഹാരമായി അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നല്‍കും
ഈമാസം 28വരെ സംസ്ഥാനത്ത് ചൂട് കനക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
ഈമാസം 28വരെ സംസ്ഥാനത്ത് ചൂട് കനക്കും. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച. 28 വരെ തൃശ്ശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം,പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 24 മുതല്‍ 28 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
* പകല്‍ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.