മോഡിയെ ഹിറ്റ്ലറുമായി ഉപമിച്ച് വി ടി ബല്‍റാം

തിരുവനന്തപുരം| Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (17:37 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്‌ലറുമായി ഉപമിച്ച് വി ടി ബല്‍റാം എം എല്‍ എയുടെ ഫേസ് ബുക്ക് പോസ്റ്റ്. മോഡി ഗാന്ധി ജയന്തി ദിനത്തില്‍ മോഡി ശുചീകരണം നടത്തുന്നതും
1935ല്‍ ഹിറ്റ്‌ലര്‍ മണ്ണുകോരുന്നതും ചേര്‍ത്ത് വച്ചിരിക്കുന്ന ഒരു ചിത്രവും
ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

താരരാജാക്കന്മാരെ വിമര്‍ശ്ശിച്ചാലുള്ള അനുഭവം എന്തായിരിക്കുമെന്ന് നേരിട്ടറിയാവുന്നതുകൊണ്ട്‌ ഇത്തവണ ഞാനും സൂപ്പര്‍ താരത്തിനൊപ്പമാണെന്ന് പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റില്‍ ക്ലീന്‍ ഇന്ത്യ ചലഞ്ചിനെയാണ് വി ടി ബല്‍റാം വിമര്‍ശിച്ചിരിക്കുന്നത്.


താരരാജാക്കന്മാരെ വിമര്‍ശ്ശിച്ചാലുള്ള അനുഭവം എന്തായിരിക്കുമെന്ന് നേരിട്ടറിയാവുന്നതുകൊണ്ട്‌ ഇത്തവണ ഞാനും സൂപ്പര്‍ താരത്തിനൊപ്പമാണ്. ശുചീകരണ പി.ആര്‍. വിപ്ലവം പൊടിപൊടിക്കട്ടെ. അതിന്റെ പേരില്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള ചലഞ്ചുകളും നടക്കട്ടെ.

അല്ലെങ്കിലും ഗാന്ധിയുടേയും അദ്ദേഹത്തെ കൊന്നുതള്ളിയവരുടേയും രാഷ്ട്രീയം മുഖാമുഖം ചര്‍ച്ചക്ക്‌ വരുന്നതൊഴിവാക്കാന്‍ ഗാന്ധിയുടെ ഓര്‍മ്മകള്‍ പച്ചില അടിച്ചുവാരുന്നതില്‍ ഒതുക്കുന്നത്‌ നല്ലതാണ്. അടിച്ചുകൂട്ടി ഒരരുക്കിലിട്ട്‌ കത്തിച്ചാല്‍ തീരുമല്ലോ എല്ലാം.

അല്ല അറിയാത്തതുകൊണ്ട്‌ ചോദിക്കുകയാ, ശരിക്കും ഈ മാലിന്യം എന്നു പറഞ്ഞാല്‍ എന്താണ്? ഈ പാവം പച്ചിലകളാണോ ഭാരതത്തെ മലിനീകരിച്ച്‌ ഇവിടത്തെ പരിസ്ഥിതിയെ തകര്‍ക്കുന്നത്‌? അധികാരമേറ്റെടുത്ത്‌ വെറും ദിവസങ്ങള്‍ക്കുള്ളില്‍ പരിസ്ഥിതിനാശത്തിന്റെ പേരില്‍ വനം, പരിസ്ഥിതി വകുപ്പ്‌ അനുമതി തടഞ്ഞുവെച്ചിരുന്ന 2 ലക്ഷം കോടി രൂപക്കുള്ള "വികസന" പദ്ധതികള്‍ക്ക്‌ പുതുതായി യാതൊരു പരിശോധനയും നടത്താതെ തിരക്കുപിടിച്ച്‌ ക്ലിയറന്‍സ്‌ നല്‍കുന്ന സര്‍ക്കാരിന്റെ തലവന്‍ മുന്നോട്ടുവെക്കുന്ന ഈ ചലഞ്ച്‌ അഥവാ വെല്ലുവിളി യഥാര്‍ത്ഥത്തില്‍ ആരോടാണ്? ഏതായാലും എന്റെ വക എല്ലാ ആശംസകളും നേരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :