തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 18 ജനുവരി 2017 (19:44 IST)
ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കെതിരെ വിജിലൻസ് കോടതിയിൽ ഹർജി. മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അഭിഭാഷകനായ സന്തോഷ് ബസന്ത് ആണ് ഹര്‍ജി നല്‍കിയത്.
ഹർജി ഫയലിൽ സ്വീകരിച്ച് കോടതി 27ന് വിശദീകരണം നൽകാൻ വിജിലൻസിനോട് ആവശ്യപ്പെട്ടു.
സെൻകുമാറിനെതിരേ വ്യാജരേഖയുണ്ടാക്കി മുഖ്യമന്ത്രിക്കു സമർപിച്ചു. വിവിധ ആരോപണങ്ങളിൽ ജേക്കബ് തോമസിനെതിരേ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടും ഈ റിപ്പോർട്ട് പൂഴ്ത്തിയെന്നും ഹർജിയിലുണ്ട്. കൂടാതെ നിര്‍ണായക സര്‍ക്കാര്‍
ഫയലുകളില്‍ തിരിമറി കാട്ടിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.