എന്തിനുവേണ്ടിയായിരുന്നു നദീറിനെ അറസ്റ്റ് ചെയ്തത്? പൊലീസിന്റെ പ്രതികാരത്തിന് ഇരയാവുകയായിരുന്നോ നദിയും?

നദീറിനെ അറസ്റ്റ് ചെയ്തിട്ടില്ല, തെളിവുകൾ ലഭിച്ചിട്ടില്ല: ലോക്‌നാഥ് ബെ‌ഹ്റ

കണ്ണൂർ| aparna shaji| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2016 (12:29 IST)
മാവോവാദികളെ സഹായിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കോഴിക്കോട് എകരൂൽ ഉണ്ണികുളം കേളോത്തുപറമ്പിൽ നദീറിനെ പൊലീസ് വിട്ടയച്ചു. തെളിവുകൾ ഒന്നും ലഭിച്ചില്ലെന്ന് പറഞ്ഞാണ് നദിയെ പൊലീസ് വിട്ടയച്ചത്. നദീറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചില കാര്യങ്ങൾ ചോദിച്ചറിയുന്നതിനുമാണ് നദിയെ കസ്റ്റഡിയിലെടുത്തതെന്നും ഡി ജി പി ലോക്‌നാഥ് ബെഹ്റ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

നദി മാവോയിസ്റ്റ് അനുഭാവി ആണെന്നായിരുന്നു പൊലീസിന്റെ ആദ്യത്തെ വാദം. ആറളത്തെ ആദിവാസികള്‍ നദിയെ തിരിച്ചറിഞ്ഞതായും പൊലീസ് പറയുന്നു. ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറയെ സന്ദര്‍ശിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നാണ് നദീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. നദിക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്നാണ് പൊലീസ് പിന്നീട് വിലയിരുത്തിയത്.

ആറളത്തെ ആദിവാസി കോളനിയില്‍ ആളുകളെ ഭീഷണിപ്പെടുത്തി മാവോയിസ്റ്റ് അനുകൂല പ്രസിദ്ധീകരണമായ കാട്ടുതീ വിതരണം ചെയ്തുവെന്നായിരുന്നു നദിക്കെതിരെയുള്ള കേസ്. 9 മാസം മുമ്പാണ് ഈ സംഭവങ്ങൾ നടന്നത്. ഇതിന്റെ പേരിൽ നദിയെ ഇപ്പോൾ അറസ്റ്റ് ചെയ്തത് പൊലീസിന്റെ പ്രതികാരം തീർക്കൽ നടപടിയാണെന്നും ആരോപണം ഉയരുന്നുണ്ട്.
കമലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിനോട് തർക്കിച്ചുവെന്നും ഇതിന്റെ പ്രതികാരമാണ് പൊലീസ് ഇപ്പോൾ ചെയ്തതെന്നും സുഹൃത്തുക്കൾ പറയുന്നു.

ദേശീയഗാനത്തെ അപമാനിച്ചുവെന്ന പേരില്‍ യുഎപിഎ ചുമത്തി കമല്‍സി ചവറയെ അറസ്റ്റ് ചെയ്ത ദിവസം നദിയും നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. അന്നത്തെ ദിവസം കമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിനോട് തര്‍ക്കിച്ചതിന്റെ പ്രതികാരം തീര്‍ത്തതാണ് എന്നും സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു

ഇന്നലെ വൈകുന്നേരം വരെ അടച്ചിട്ട പൊലീസ് സ്റ്റേഷനില്‍ നദിയെ ചോദ്യം ചെയ്തു. വൈകിട്ടോടെ ആറളം പൊലീസ് എത്തി കണ്ണൂരിലേക്ക് നദിയെ കൊണ്ടുപോയി. തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം നദി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. മാവോയിസ്റ്റ് ആശയങ്ങളോട് അനുഭാവമില്ലാത്തയാളായിരുന്നു നദീര്‍. ഫേസ്ബുക്കില്‍ മാവോയിസത്തെ എതിര്‍ത്തുകൊണ്ട് നദി പോസ്റ്റ് ഇട്ടിരുന്നു. മാവോവാദികള്‍ക്കെതിരെ എപ്പോഴും നിലപാടെടുത്തിരുന്ന നദീറിനെ പോലുള്ളയാളെ മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തതില്‍ അമ്പരന്നിരിക്കുകയാണ് തങ്ങളെന്ന് മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഷഫീഖ് ഇന്ന് വ്യക്തമാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത ...

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍
ഇപ്പോള്‍ മൂന്ന് വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം
മ്യാന്‍മറിലെ ആറ് മേഖലകളില്‍ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും ...

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി
ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് ...