പാലായെ നിഷ നയിക്കുമോ? ഉച്ചയ്ക്ക് ജോസ് കെ മാണി വിഭാഗത്തിന്റെ യോഗം

പാ​ലാ​യി​ൽ സ്ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​വു​ന്ന മു​ഖ​ങ്ങ​ൾ വേ​റെ​യി​ല്ല എ​ന്ന​താ​ണ് നി​ഷ​യ്ക്ക് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (11:36 IST)
നി​ഷ ജോ​സ് കെ. ​മാ​ണി പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍
യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​നു​ള്ളി​ൽ സ​ജീ​വ​മാണ്.പാ​ലാ​യി​ൽ സ്ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​വു​ന്ന മു​ഖ​ങ്ങ​ൾ വേ​റെ​യി​ല്ല എ​ന്ന​താ​ണ് നി​ഷ​യ്ക്ക് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്ക് പാ​ലാ​യി​ൽ ജോ​സ് കെ. മാണി വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് അറിയുന്ന​ത്.

നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ടും വ​നി​താ വി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടുകഴിഞ്ഞതായി റിപ്പോർട്ടുണ്ട്. രാജ്യസഭ അംഗമായ ജോസ് കെ. മാണി പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന് ഇന്നലെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

എന്നാൽ യുഡിഎഫിൽ ഈ നീക്കത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നില്ല.
ജോ​സ് കെ. ​മാ​ണി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ചാ​ര​ണം മാ​ത്ര​മാ​ണെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ മാധ്യമങ്ങളോട് പ്ര​തി​ക​രി​ച്ചിരുന്നു. കെ.എം. മാണിയുടെ കുടുംബത്തിൽ നിന്നുതന്നെ സ്ഥാനാർഥി വരുന്നത് ഗുണംചെയ്യുമെന്ന യുഡിഎഫിന്‍റെ നിർദേശമാണ് നിഷയുടെ സ്ഥാനാർഥിത്വത്തിൽ ചർച്ച സജീവമാക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :