യുഡിഎഫ് എംവിആറിനോട് നീതികേട് കാട്ടി: സുധാകരൻ

  സിഎംപി  , എംവി രാഘവന്‍ , യുഡിഎഫ് , സിപിഎം , കെ സുധാകരൻ
കണ്ണൂർ| jibin| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (16:03 IST)
സിഎംപി നേതാവ് എംവി രാഘവനോട് യുഡിഎഫ് സർക്കാർ നീതി കാട്ടിയില്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നിയന്ത്രിക്കാൻ സിപിഎം ഗുണ്ടകളെയാണ് നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എംവിആർ സ്ഥാപിച്ച പരിയാരം മെഡിക്കൽ കോളജ്‌ സർക്കാർ ഏറ്റെടുക്കാത്തതിൽ അദ്ദേഹത്തിന് കടുത്ത മാനസിക വിഷമം ഉണ്ടായിരുന്നു. ഈ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനത്തില്‍ എത്തണം. പരിയാരം മെഡിക്കൽ കോളജ്‌ അതിന്റെ അവകാശികൾക്ക് നല്‍കാന്‍ സാധ്യമല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ഏറ്റെടുത്ത് നടത്തണമെന്നും സുധാകരൻ പറഞ്ഞു.

അവസാനകാലത്ത് എംവിആർ സിപിഎമ്മിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരിന്നില്ലെന്നും. അത്തരത്തില്‍ പ്രചാരണം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും മുഴുഭ്രാന്താനാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങളില്‍ സിപിഎം ഗുണ്ടകളെ ഇറക്കിയെന്നും. അതെല്ലാം നോക്കി നില്‍ക്കാന്‍ മാത്രമെ മക്കൾക്കും കുടുംബാംഗങ്ങൾക്കും സിഎംപി പ്രവർത്തകർക്കും കഴിഞ്ഞുള്ളുവെന്നും സുധാകരൻ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :