യാത്രക്കാരുടെ മുന്നിലിട്ട് കണ്ടക്‌ടറെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; ലീഗ് പ്രവര്‍ത്തകനായ കണ്ടക്‌ടറെ വെട്ടിയത് സി പി എം പ്രവര്‍ത്തകര്‍

യാത്രക്കാരുടെ മുന്നിലിട്ട് കണ്ടക്‌ടറെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; ലീഗ് പ്രവര്‍ത്തകനായ കണ്ടക്‌ടറെ വെട്ടിയത് സി പി എം പ്രവര്‍ത്തകര്‍

തിരൂര്‍| JOYS JOY| Last Modified ചൊവ്വ, 26 ജൂലൈ 2016 (08:20 IST)
യാത്രക്കാരുടെ മുന്നില്‍ വെച്ച് ബസ് കണ്ടക്‌ടറെ വെട്ടി പരുക്കേല്‍പ്പിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ബസ് കണ്ടക്‌ടറെ സി പി എം പ്രവര്‍ത്തകര്‍ ആണ് വെട്ടിയത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ പറവണ്ണ പുത്തങ്ങാടി കുട്ടാത്ത് നൌഫലിനെ നേരെയാണ് ആക്രമണം ഉണ്ടായത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തീരദേശ മേഖലയിലെ സി പി എം - ലീഗ് സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. തിരൂരില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് പോകുകയായിരുന്ന ലൈഫ് ലൈന്‍ ബസില്‍ ആയിരുന്നു സംഭവം. ആയുധങ്ങളുമായി ബസില്‍ കയറിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. വടിവാളും മാരകായുധങ്ങളുമായി നൌഫലിനെ വെട്ടുകയായിരുന്നു. ഇതിനിടെ ബസില്‍ ഉണ്ടായിരുന്ന രണ്ട് അക്രമികളെ യാത്രക്കാരും നാട്ടുകാരും പിടികൂടി പൊലീസില്‍ ഏല്പിച്ചു. അക്രമികള്‍ സി പി എം പ്രവര്‍ത്തകരാണെന്ന് പൊലീസ് അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :