'പുതുപ്പള്ളിയില്‍ ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചു, ചാണ്ടി ഉമ്മന് പുതുപ്പള്ളിക്കാര്‍ വോട്ട് ചെയ്തത് ഉമ്മന്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതിരൂപമായി കണ്ടെന്ന് മുസ്ലിം ലീഗ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (12:47 IST)
പുതുപ്പള്ളിയില്‍ ഇത്തവണ ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ഉമ്മന്‍ചാണ്ടിയുടെ പ്രതിരൂപമായി കണ്ടാണ് ചാണ്ടി ഉമ്മന് പുതുപ്പള്ളിക്കാര്‍ വോട്ട് ചെയ്തത്. ഭരണ വിരുദ്ധ വികാരവും ഇത്തവണ പുതുപ്പള്ളിയില്‍ പ്രതിഫലിച്ചെന്നും അതാണ് ഈ വിജയത്തിലൂടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി രാജ്യം മുഴുവന്‍ നോക്കി കണ്ട മാതൃക ലീഡറായിരുന്നു. ഒരു അത്ഭുത മനുഷ്യനെ പോലെയാണ് അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജീവിച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വളരെ വേദനിപ്പിക്കുന്ന ഒരുപാട് സംഭവങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തില്‍ ഉണ്ടായി. നിരപരാധിയാണെന്ന് ലോകത്തോട് പ്രഖ്യാപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ മരണശേഷം ആണെന്നും കുഞ്ഞിക്കുട്ടി പറഞ്ഞു.
ഉമ്മന്‍ചാണ്ടി 2021ല്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്ന് 40,497 വോട്ടുകള്‍ക്കാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ കുതിപ്പ് തുടരുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :