'53 കൊല്ലം ഉമ്മന്‍ചാണ്ടി ചെയ്തത് തന്നെ ഇനി ഇവിടെ മതി,വേട്ടയാടിവര്‍ക്ക് കനത്ത പ്രഹരമാണ് പുതുപ്പള്ളിയിലെ വിജയമെന്ന് അച്ചു ഉമ്മന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (12:43 IST)
ഉമ്മന്‍ചാണ്ടി പിന്നില്‍ നിന്ന് നയിച്ച ഒരു തെരഞ്ഞെടുപ്പ് ആയിരുന്നു പുതുപ്പള്ളിയിലേതെന്ന് മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ മൃഗീയമായും ക്രൂരമായും വേട്ടയാടിയവര്‍ക്ക് കനത്ത പ്രഹരമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പല സൂചനകളെന്നും അച്ചു മാധ്യമങ്ങളോട് പറഞ്ഞു. മുപ്പതിനായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മന്‍ ലീഡ് തുടരുമ്പോഴായിരുന്നു അച്ചു ഉമ്മന്റെ പ്രതികരണം.

ഉമ്മന്‍ചാണ്ടി പിന്നില്‍ നിന്ന് നയിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു പുതുപ്പള്ളിയിലേത്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ക്രൂരമായും മൃഗീയമായും വേട്ടയാടി. അന്ന് വേട്ടയാടിവര്‍ക്ക് കനത്ത പ്രഹരമാണ് പുതുപ്പള്ളിയിലെ വിജയം. നിങ്ങള്‍ ഇവിടെ വന്നപ്പോള്‍ ആവര്‍ത്തിച്ചു ചോദിച്ച ഒരു ചോദ്യമുണ്ട് ഉമ്മന്‍ചാണ്ടി ഇവിടെ എന്തു ചെയ്തു എന്ന്, അതിന് ഇന്ന് പുതുപ്പള്ളി മറുപടി നല്‍കി. 53 കൊല്ലം ഉമ്മന്‍ചാണ്ടി ചെയ്തത് തന്നെ ഇനി ഇവിടെ മതി.

ഇപ്പോഴുള്ള ഒരു സന്തോഷം എന്ന് പറയുന്നത് ഉമ്മന്‍ചാണ്ടി ഉള്ളം കയ്യില്‍ വെച്ച് നോക്കിയ പുതുപ്പള്ളി ചാണ്ടി ഉമ്മന്റെ കൈകളില്‍ ഭദ്രമാണ്. സമാനതകള്‍ ഇല്ലാത്ത വിജയം പുതുപ്പള്ളി സമ്മാനിച്ചിരിക്കുകയാണ് ഇവിടെയുള്ള ഓരോ വ്യക്തികള്‍ക്കും നന്ദി ഹൃദയത്തിന്റെ ഭാഷയില്‍ ചോദിക്കുകയാണെന്നും അച്ചു ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :