മുഖപ്രസംഗത്തിനെതിരെ ശക്തമായി പ്രതികരിച്ച് മുസ്ലീം ലീഗ്

മലപ്പുറം:| Last Modified വ്യാഴം, 17 ജൂലൈ 2014 (15:23 IST)
വീക്ഷണം പത്രത്തില്‍ വിദ്യാഭ്യാസവകുപ്പിനെ വിമര്‍ശിച്ചതിനെതിരെ മുസ്ലീം ലീഗ്. മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് മുഖപ്രസംഗത്തിനെതിരായി രംഗത്ത് വന്നിരിക്കുന്നത്.

മുഖപ്രസംഗത്തിലൂടെ മുസ്ലീം ലീഗിനേയും വിദ്യാഭ്യാസ മന്ത്രിയേയും ഒറ്റപ്പെടുത്താനാവില്ലെന്നും മുഖപ്രസംഗത്തിന് കോണ്‍ഗ്രസ് മറുപടി പറയണമെന്നും മജീദ് പറഞ്ഞു.മുഖപ്രസംഗം ലീഗിനും വകുപ്പിനും എതിരായ കോണ്‍ഗ്രസ് നിലപാടാണ്. പ്ലസ്ടു സ്കൂളുകള്‍ അനുവദിക്കാനുള്ള തീരുമാനം കാബിനറ്റ് തീരുമാനമാണ് മജീദ് കൂട്ടിചേര്‍ത്തു.

ഇന്ന് പുറത്തിറങ്ങിയ വീക്ഷണം ദിനപത്രത്തില്‍ ഈ ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കിയേ പറ്റൂ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് ലീഗിനെ ചൊടിപ്പിച്ചത്.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :