മലപ്പുറം|
Last Modified വെള്ളി, 23 മെയ് 2014 (13:36 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള മുഖപ്രസംഗം ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചതിനെതിരേ നടപടിയെടുക്കാന്‍ മുസ്ലിംലീഗ് തീരുമാനം.
ആര്‍ക്കെതിരെയാകും നടപടിയെന്ന് രണ്ട് ദിവസത്തിനകം അറിയാമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റ് ആവര്‍ത്തിക്കുകയായിരുന്നു. അടിയന്തരമായി പാണക്കാട്ട് വിളിച്ചുചേര്‍ത്ത മുസ്ലിംലീഗ് നേതൃയോഗത്തിന് ശേഷമാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത്.