സംഗീത സംവിധായകന്‍ മനു രമേശിന്റെ ഭാര്യ ഉമ അന്തരിച്ചു

ശ്രീനു എസ്| Last Updated: വ്യാഴം, 18 മാര്‍ച്ച് 2021 (11:16 IST)
സംഗീത സംവിധായകന്‍ മനു രമേശിന്റെ ഭാര്യ ഉമ അന്തരിച്ചു. 35 വയസായിരുന്നു. മസ്തിഷ്‌ക ആഘാതത്തെതുടര്‍ന്നാണ് മരണം. കഠിനമായ തലവേദനയെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.

കോളേജ് അധ്യാപികയായ ഉമയ്ക്ക് ഈയടുത്തകാലത്ത് ഡോക്ടറേറ്റ് ലഭിച്ചിരുന്നു. ഇന്നാണ് സംസ്‌കാരം. ഇരുവര്‍ക്കും അഞ്ചുവയസുകാരിയായ മകള്‍ ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :