വെഞ്ഞാറമ്മൂട് കൊലപാതകം സിപിഎം അവസരമാക്കുന്നു, കൊലപാതകത്തിൽ കോൺഗ്രസിന് പങ്കില്ല

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (11:58 IST)
വെഞ്ഞാറമ്മൂട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് പങ്കില്ലെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വെഞ്ഞാറമ്മൂട് കൊലപാതകത്തെ സിപിഎം വീണുകിട്ടിയ അവസരമായി സിപിഎം കാണുന്നതായും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

കഴിഞ്ഞ 50 വർഷകാലമായി കണ്ണൂ‌ർ ജില്ലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയത്തെ തിരുവിതാംകൂർ ഭാഗത്തേക്ക് വ്യാപൽപ്പിക്കുക എന്ന ശ്രമം അപലപനീയമാണെന്നും അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും പറഞ്ഞ മുല്ലപ്പള്ളി, കേരളത്തിലെ പൊതുസമൂഹം സി.പി.എമ്മിന്റെ നീക്കത്തെ ചെറുത്ത് പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

രണ്ടു ഗ്യാങ്ങുകള്‍ തമ്മില്‍ നടന്ന സംഘടനത്തിന്റെ ഭാഗമായി സംഭവിച്ച ദുരന്തമാണ് വെഞ്ഞാറമ്മൂട് കൊലപാതകം. അതില്‍ കോണ്‍ഗ്രസിന് പങ്കില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റിൽ നിന്നും കെപിസിസി റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ കൊലപാതകത്തിൽ കോൺഗ്രസിന്റെ ഒരു പ്രവർത്തകന് പോലും പങ്കില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നതെന്നും മുല്ലപ്പ‌ള്ളി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :