അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് പെരുവമ്പിലെ റോഡരികില്‍ 40കാരി കഴുത്തറ്റ നിലയില്‍
- തമിഴ്നാട്ടിൽ ഏറ്റുമുട്ടൽ കൊലപാതകം: രണ്ട് ഗുണ്ടകളെ പോലീസ് വെടിവെച്ചു കൊന്നു
- പത്താം ക്ലാസ് വിദ്യാർത്ഥിനി മുങ്ങിമരിച്ച സംഭവത്തിൽ വഴിത്തിരിവ്
- വിറകിനായി മരം വെട്ടിയ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന് തീയിട്ടു
- 'ദ തേഡ് മര്‍ഡര്‍', ചിത്രീകരണം കൊച്ചിയില്‍, പൂജ ചിത്രങ്ങള്‍
വധശ്രമ കേസിലെ പ്രതികൾ അറസ്റ്റിൽ
പാലക്കാട്: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നു പ്രതികളെ പോലീസ് പിടികൂടി. കരിങ്കാരപ്പള്ളി സ്വദേശികളായ ശിവൻ (32), കിടുങ്ങൻ സുഭാഷ് (39), വിനു (35) എന്നിവരെയാണ് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊടുമ്പ് ചെങ്കോലിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കെ തിരുവാലത്തൂർ സ്വദേശി ഷിബുവിനെ നാലംഗ സംഘം ആക്രമിച്ചു. ഇരുമ്പ് വടികൊണ്ട് മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തു. ഷിബുവിന് ഗുരുതരമായി പരുക്കേറ്റ ഷിബു ദീർഘകാലം ചികിത്സയിലായിരുന്നു.
ഈ കേസിലെ മൂന്നു പ്രതികളെയാണ് ഇപ്പോൾ പിടികൂടിയത്. ഇൻസ്‌പെക്ടർ ടി.ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.