1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. People Killed Young News

വിറകിനായി മരം വെട്ടിയ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന് തീയിട്ടു

People Killed
വിറകിനായി മരം വെട്ടിയ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന് തീയിട്ടു. ജാര്‍ഖണ്ഡിലെ ബെസരാജ്‌റയിലാണ് സംഭവം. സഞ്ജു പ്രധാന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അതേസമയം തങ്ങള്‍ ആരാധിച്ചിരുന്ന മരങ്ങളെയാണ് യുവാവ് വെട്ടിയതെന്നും നാടിന് ശാപം ലഭിക്കുന്ന പ്രവര്‍ത്തനാണ് ഇയാള്‍ ചെയ്തതെന്നും കൊലയാളികളായ നാട്ടുകാര്‍ പറയുന്നു. നേരത്തേയും മരം മുറി പ്രദേശത്ത് ഉണ്ടായെന്നും ഇതു സംബന്ധിച്ച് വനം വകുപ്പിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടുദിവസം മുന്‍പ് വീണ്ടും ഇത് ആവര്‍ത്തിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. 
അടുത്ത ലേഖനം
കേരളത്തില്‍ സിനിമ തിയറ്ററുകളും ബാറുകളും അടയ്ക്കാന്‍ ആലോചന