കൊലക്കേസ് പ്രതികൾ ആശുപത്രിയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 6 മെയ് 2023 (20:00 IST)
കോയമ്പത്തൂർ: പൊള്ളാച്ചിയിൽ വിദ്യാർത്ഥിനിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടയാർപാളയം സ്വദേശി സുജയ് (30) ആണ് അർബുദബാധയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലായത്.

സുജയ് രോഗത്തെ കുറിച്ച് പറഞ്ഞതിനെ തുറന്നു നടത്തിയ പരിശോധനയിൽ ഇത് സ്ഥിരീകരിച്ചു. കേസിലെ കൂട്ടുപ്രതിയും ഭാര്യയുമായ രേഷ്മ (27) എട്ടു മാസം ഗര്ഭിണിയാണെന്നതിനെ തുടർന്ന് റിമാൻഡ് ചെയ്യുകയും ജയിലിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

വര്ഷങ്ങളോളം പ്രേമിച്ച ശേഷമാണ് സുജയും രേഷ്മയും വിവാഹിതരായത്. എന്നാൽ അടുത്തിടെ സുജയ് അയൽക്കാരിയായ സുബ്ബലക്ഷ്മിയുമായി പ്രണയത്തിലായി. വിവരം അറിഞ്ഞു രേഷ്മ ഇതിനെ എതിർത്തെങ്കിലും സുബ്ബലക്ഷ്മി പിന്മാറാൻ തയാറായില്ല. തുടർന്നാണ് സുബ്ബലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി കത്തികൊണ്ട് കുത്തിക്കൊന്നതും തുടർന്ന് കണ്ണൂർ ഭാഗത്തേക്ക് കടക്കുകയും ചെയ്തത്. എന്നാൽ പോലീസ് ഉടൻ തന്നെ ഇരുവരെയും പിടികൂടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :