നിസാമിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

   സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം , അബ്ദുള്‍ നിസാം , കോടതി ,പൊലീസ്
തൃശൂര്‍| jibin| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (08:28 IST)
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിവാദ വ്യവസായി അബ്ദുള്‍ നിസാമിന്റെ ജാമ്യാപേക്ഷ ഇന്ന് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി പരിഗണിക്കും.

അതേസമയം, നിസാമിന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചന്ദ്രബോസ് മരിച്ച സാഹചര്യത്തില്‍ പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് കോടതിയെ അറിയിക്കും. ചന്ദ്രബോസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങളും പൊലീസ് കോടതിക്ക് കൈമാറി.

കഴിഞ്ഞമാസം 29ന് ആയിരുന്നു ചന്ദ്രബോസിനെ അതിക്രൂരമായ രീതിയില്‍ നിസാം ആക്രമിച്ചത്. ഗേറ്റ് തുറക്കാന്‍ വൈകിയതിന് കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും പിന്നീട് അടിക്കുകയും ചവിട്ടുകയും ചെയ്തിരുന്നു. സംഭവം നടന്നതിനുശേഷം പുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്നു ചന്ദ്രബോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ ഗുരുതരാവസ്ഥയില്‍ തന്നെ ആയിരുന്നു ചന്ദ്രബോസ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചന്ദ്രബോസിനെ സന്ദര്‍ശിച്ചിരുന്നു. ചന്ദ്രബോസിന്റെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :