കുടുംബകലഹം: മകളെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

 കുടുംബകലഹം , കൊലപാതകം , പൊലീസ് , അറസ്‌റ്റ്
കോഴിക്കോട്| jibin| Last Modified ബുധന്‍, 3 ജൂണ്‍ 2015 (16:15 IST)
ഒന്നര വയസുകാരിയായ സ്വന്തം മകളെ മാതാവ് കഴുത്തുഞെരിച്ചു കൊന്നു. ചേവായൂര്‍ കുരുവിശേരി നൊച്ചിപ്പാട്ടില്‍ പ്രജീഷിന്‍റെ മകളെ നിയ എന്ന ഒന്നരവയസുകാരിയെയാണ് മാതാവ് ശ്വാസം മുട്ടിച്ചു കൊന്നത്.

സംഭവത്തെ തുടര്‍ന്ന് മാതവ് സോനു (30) ഇരു കൈകളിലെ ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. കുടുംബകലഹമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.

പുനെയില്‍ ഐ.റ്റി കമ്പനിയിലെ എഞ്ചിനീയറായി ജോലി നോക്കുകയാണ് കുട്ടിയുടെ പിതാവായ പ്രജീഷ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :