പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

എ.കെ.ജെ.അയ്യര്‍| Last Modified ബുധന്‍, 29 ജൂണ്‍ 2022 (17:04 IST)

കാസര്‍കോട് സ്വദേശിയായ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ ഒലീസ് കസ്റ്റഡിയിലെടുത്തു. പൈവളിഗ സ്വദേശികളായ പത്തംഗ സംഘമാണ് ഇതിനു പിന്നിലെന്നാണ് പോലീസ് വെളിപ്പെടുത്തിയത്.

കാസര്‍കോട്ടെ മുഗു റോഡിലെ അബൂബക്കര്‍ സിദ്ദിഖിനെയാണ് കഴിഞ്ഞ ശനിയാഴ്ച ഒരു സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. വിദേശത്തുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിനു പിന്നിലെന്നാണ് സൂചന.

വിവാദമായ കൊച്ചി ബ്യുട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസിലെ പ്രതിയായ സിയാ യുടെ സംഘമാണിത് എന്നാണു പോലീസിന്റെ നിഗമനം. അന്താരാഷ്ട്ര കുറ്റവാളിയായ രവി പൂജാരിയുടെ സംഘാംഗമാണ് പൈവളിക സ്വദേശി സിയ.


അബൂബക്കരുടെ ബന്ധുക്കളെ തടങ്കലില്‍ ആക്കിയാണ് വിദേശത്തായിരുന്ന അബൂബക്കര്‍ സിദ്ദിഖിനെ വിദേശത്തു നിന്ന് നാട്ടിലേക്ക് വിളിച്ചുവരുത്തിയത് എന്നാണു പോലീസ് പറയുന്നത്. സംഘത്തിന്റെ മര്‍ദ്ദനമേറ്റു അവശനിലയിലായ സിദ്ദിഖിനെ ബന്ദിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സിദ്ദിഖിന് ക്രൂരമായ മര്‍ദ്ദനം ഏറ്റിട്ടിട്ടുണ്ടെന്നാണ് മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. പ്രതികളെ പിടികൂടാനായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :