എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 31 മെയ് 2023 (18:48 IST)
പരവൂർ : മദ്യപാനം തടയാൻ ശ്രമിച്ചത്തിനു രണ്ടു പേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരവൂർ
കൂനയിൽ സ്നേഹാലയം വീട്ടിൽ സുജിത്തിനെ (36) യാണ് പരവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പൂതക്കുളം അജയ് നിവാസിൽ ആദർശ്, സുഹൃത്ത് സുനീത് എന്നിവരെ സുജിത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
സുജിത്തിന്റെ പിതാവ് പരവൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനാണ്. ഇയാൾ സുജിത്തുമായി ചേർന്ന് സുരക്ഷാ റൂമിനടുത്ത് വച്ച് മദ്യപിക്കാൻ ഒരുങ്ങിയത് ആദർശും സുഹൃത്താനായ സുനീതും വിലക്കി. തുടർന്നായിരുന്നു സുജിത് ഇരുവരെയും കുത്തി പരിക്കേൽപ്പിച്ചത്. ഇൻസ്‌പെക്ടർ നിസാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.