1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Drawn death Paravur

പറവൂരില്‍ മൂന്നു കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

Drawn death Paravur
എറണാകുളം: പറവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. പറവൂരിലെ മുസിരിസ് പൈതൃക ബോട്ടുജെട്ടി, ചന്ത എന്നിവ പ്രവര്‍ത്തിക്കുന്ന തട്ടുകടവ് പുഴയില്‍ പാലത്തിനടുത്തതാണ് ദുരന്തം ഉണ്ടായത്.
 
മരോട്ടിക്കല്‍ ബിജു - കവിത ദമ്പതികളുടെ മകള്‍ അഞ്ചാം ക്ലാസുകാരി ശ്രീവേദ (11), കവിതയുടെ സഹോദരന്‍ ബിനു - നിത ദമ്പതികളുടെ മകന്‍ അഭിനവ് (13), കവിതയുടെ സഹോദരി വിനിത - രാജേഷ് ദമ്പതികയുടെ മകന്‍ ശ്രീരാഗ് (13) എന്നിവരാണ് മുങ്ങിമരിച്ചത്.  
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടം ഉണ്ടായത്. സൈക്കിളിലായിരുന്നു ഇവര്‍ പുഴയോരത്ത് എത്തിയത്. ഇവരെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൂന്നു കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയത്. 
 
About Writer
എ.കെ.ജെ.അയ്യര്‍
അടുത്ത ലേഖനം
Karnataka Congress Crisis: ജയിച്ചു, തല്ല് തുടങ്ങി; മുഖ്യമന്ത്രി സ്ഥാനത്തിനായി ഇരു വിഭാഗങ്ങള്‍, വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍