നഗരമധ്യത്തിലെ കൊലപാതകം: പ്രതികളെ ആന്ധ്രാപ്രദേശില്‍ നിന്നും പിടികൂടി

തലശേരി| Last Modified ശനി, 22 ഓഗസ്റ്റ് 2015 (16:15 IST)
കതിരൂര്‍ പൊന്ന്യം പുല്ല്യോടി ചോയിയാടത്തെ പോത്തന്‍കണ്ടി വീട്ടില്‍ രാജേഷി (37)നെ തലശേരി നഗരമധ്യത്തില്‍ വച്ച് തലയ്ക്കടിച്ചു കൊന്ന കേസില്‍ രണ്ടു പ്രതികളെ ആന്ധ്രാപ്രദേശിലെ ഓങ്കോളില്‍നിന്നു തലശേരി പോലീസ് അറസ്റ്റ്‌ചെയ്തു. പിണറായി മഷീദ മന്‍സിലില്‍ നൗഫല്‍ (20), ചാലില്‍ മുസ്തഫ മന്‍സിലില്‍ അറഫാത്ത് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ആന്ധ്രാപ്രദേശില്‍ ഒഴിവില്‍ കഴിയുകയായിരുന്നു.

ഓങ്കോളില്‍ മലപ്പുറം സ്വദേശികള്‍ നടത്തുന്ന ഹിന്ദുസ്ഥാന്‍ ഹോട്ടലില്‍ സപ്ലൈര്‍മാരായ ജോലി ജോലി ചെയ്തു വന്ന പ്രതികളെ
മെഡിക്കല്‍ റപ്രസെന്റേറ്റീവ് ചമഞ്ഞെത്തിയ അന്വേഷണസംഘം വലയിലാക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ അഡീഷണല്‍ എസ്‌ഐ എ.കെ. വല്‍സന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജുലാല്‍, അജയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ് ചന്ദ്രോത്ത്, മനോജ്, സുകേഷ്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

ഇന്നു പുലര്‍ച്ചെ തലശേരിയിലെത്തിച്ച പ്രതികളെ കൊലപാതകം നടന്ന മേലൂട്ട് മഠപ്പുരക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റം ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.ഈമാസം ഒന്നിന് പുലര്‍ച്ചെയാണ് രാജേഷിനെ മേലൂട്ട് മഠപ്പുരക്ക് സമീപം റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന വഴിയരുകില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :