ചാവക്കാട്ടെ കൊലപാതകം രാഷ്‌ട്രീയപരമെന്ന് എഫ്‌ ഐ ആര്‍

തൃശൂര്‍| JOYS JOY| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (12:14 IST)
ചാവക്കാട്ടെ കൊലപാതകം രാഷ്‌ട്രീയപരമെന്ന് എഫ്‌ ഐ ആര്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് കൊലപാതകത്തിന് കാരണമായതെന്ന് എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ സി ഹനീഫയെ കുത്തിയത് ഷമീറാണെന്നും ദൃക്‌സാക്ഷി മൊഴിയുണ്ട്.

മൂന്നുപേര്‍ പിടിച്ചു നിര്‍ത്തുകയും ഷമീര്‍ കുത്തുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷി മൊഴി. കൊലപാതകത്തിന് ശേഷം ഷമീറും സംഘവും രക്ഷപ്പെട്ടത് ഒരു വെളുത്ത സ്വിഫ്റ്റ് കാറിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ടാല്‍ അറിയാവുന്ന മറ്റ് അഞ്ച് പേരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പ്രദേശത്ത് സജീവമായ മദ്യമയക്കുമരുന്ന് മാഫിയക്കെതിരെ ഹനീഫ സ്വീകരിച്ച നിലപാടുകളാണ് കൊലപാതകത്തിന് കാരണമായതെന്ന് കുന്നംകുളം പൊലീസ് വിശദീകരിച്ചതിനു തൊട്ടുപിന്നാലെയാണ്, ഗ്രൂപ്പ് തര്‍ക്കം തന്നെയാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമാക്കി എഫ് ഐ ആര്‍ വന്നിരിക്കുന്നത്.

അതേസമയം, കേസിലെ മുഖ്യപ്രതിയായ പുത്തന്‍ കടപ്പുറം കണ്ണന്‍കേരന്‍ ഷമീറിനെ(29) ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രഞ്ജിത് കൃഷ്ണന്‍ റിമാന്‍ഡ് ചെയ്തു. മറ്റൊരു പ്രതിയായ പുതുവീട്ടില്‍ ഷംസീറിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

11 പേര്‍ക്കെതിരെയാണ് കേസ്. ഒട്ടേറെ ക്രിമിനല്‍ കേസിലെ പ്രതിയാണ് ഷമീര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :