മുന്‍പ് പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍ എംപി

സിആര്‍ രവിചന്ദ്രന്‍| Last Updated: ശനി, 9 സെപ്‌റ്റംബര്‍ 2023 (11:46 IST)
മുന്‍പ് പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കിക്കുന്നില്ലെന്നും ആവര്‍ത്തിച്ച് കെ മുരളീധരന്‍ എംപി. വടകരയില്‍ ആരുനിന്നാലും യുഡിഎഫിന് ജയിക്കാമെന്നും പ്രചരണത്തിന് താനും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ വീഴ്ച പറ്റിയെങ്കിലും പുതുപ്പള്ളിയില്‍ പ്രതീക്ഷിച്ചതിലും വലിയ വിജയം ലഭിച്ചു.

ഉമ്മന്‍ചാണ്ടിയുടെ മരണവും, കുടുംബത്തിന് നേരെയുള്ള വേട്ടയാടലും സഹതാപമായി. നേതൃത്വം ഒരിടത്തുതന്നെ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനംകൊണ്ടാണ് മികച്ച വിജയം നേടിയതെന്നും എന്നാല്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇത് സാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :