ശശിതരൂരിന്റെ പരിപാടികള്‍ മാറ്റിയതില്‍ ഗൂഢാലോചനയുണ്ടെന്ന് കെ മുരളീധരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (13:08 IST)
ശശിതരൂരിന്റെ പരിപാടികള്‍ മാറ്റിയതില്‍ ഗൂഢാലോചനയുണ്ടെന്ന് കെ മുരളീധരന്‍. തരൂരിനെ മാറ്റിയതില്‍ ഗൂഡാലോചന നടന്നത് തനിക്കറിയാമെന്നും ഇത് മറ്റുനേതാക്കള്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗികമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടികള്‍ മാറ്റിയതിന്റെ ഉദ്ദേശം മറ്റുചിലതാണെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനാണ് പരിപാടികള്‍ മാറ്റിവയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :