മൂന്നാറില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു; ഒരു വിഭാഗം തൊഴിലാളികള്‍ ജോലിക്കെത്തി

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (11:39 IST)
തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 500 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. തോട്ടങ്ങളിലാണ് പണിമുടക്ക് ആരംഭിച്ചത്. അതേസമയം, ഒരു വിഭാഗം തൊഴിലാളികള്‍ ഇന്ന് ജോലിക്കെത്തി.

തൊഴിലാളികളുടെ കുറഞ്ഞ വേതനം 500 രൂപയാക്കുക, പ്ലാന്റേഷന്‍ ലേബര്‍ ആക്ട് നടപ്പാക്കുക, ചികിത്സാസൗകര്യം മെച്ചപ്പെടുത്തുക, ഇ എസ് ഐ സംവിധാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

എന്നാല്‍, സമ്മിശ്രപ്രതികരണമാണ് തൊഴിലാളികളുടെ ഭാഗത്തു നിന്ന് ഉണ്ടായത്. യൂണിയനുകളുടെ സമരവുമായി സഹകരിക്കില്ലെന്ന് സ്ത്രീ തൊഴിലാളികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്ത്രീ തൊഴിലാളികളില്‍ ഭൂരിഭാഗം പേരും തോട്ടങ്ങളില്‍ ജോലിക്ക് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :