റെയ്‌നയുടെ വെടിക്കെട്ടില്‍ കൊല്‍ക്കത്ത തരിപ്പണം; ഗുജറാത്തിന് മിന്നും ജയം

കൊല്‍ക്കത്തയ്‌ക്കെതിരെ ഗുജറാത്തിന് മിന്നും ജയം

  IPL , gujarat lions , kolkata knight riders , Suresh raina , raina , കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് , സുരേഷ് റെയ്‌ന , ഗുജറാത്ത് ലയൺസ് , സുനിൽ നരെയ്‌ന്‍
കൊൽക്കത്ത| jibin| Last Modified ശനി, 22 ഏപ്രില്‍ 2017 (09:16 IST)
സുരേഷ് റെയ്‌നയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ലയൺസിന് നാലുവിക്കറ്റ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 188 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 10 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഗു​ജ​റാ​ത്ത് മ​റി​ക​ട​ക്കുകയായിരുന്നു. സ്കോർ: കൊൽക്കത്ത 187/5, ഗുജറാത്ത് 188 /6

ഓ​പ്പ​ണിം​ഗി​ൽ 15 പന്തിൽ 31 റൺസുമായി ആരോൺ ഫിഞ്ചും 17 പന്തിൽ 33 റൺസുമായി ബ്രണ്ടൻ മക്കല്ലവും മികച്ച തുടക്കം നല്‍കിയപ്പോള്‍ ലയണ്‍സ് വിജയിക്കുമെന്ന് തോന്നിച്ചു. ഇരുവരും പുറത്തായ ശേഷം ക്യാപ്റ്റൻ സുരേഷ് റൈന 84 റൺസുമായി ടീമിന്റെ വിജയത്തിൽ നിർണായകമാവുകയായിരുന്നു.

ആദ്യം ബാറ്റുചെയ്ത കൊൽക്കത്തക്കായി വിൻഡീസ് താരം സുനിൽ നരെയ്നും (42) റോബിൻ ഉത്തപ്പയും (72) ആഞ്ഞുവീശിയപ്പോൾ
കൊൽക്കത്തയിലെ ഈഡൻസ് ഗാർഡൻസിൽ അവര്‍ക്ക് 187 റൺസിന്റെ റൺമല പടുത്തുയർത്താന്‍ സാധിച്ചു. ഗംഭീർ 33 റണ്‍സുമായി കൂടാരം കയറിയപ്പോള്‍ മനീഷ് പാണ്ഡെയും (24) മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :