അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ മുല്ലപ്പെരിയാറിനെ കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുന്‍ മന്ത്രി
- കാവുകളുടെ സംരക്ഷണത്തിന് സാമ്പത്തിക സഹായം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
- വയനാട് മുണ്ടകൈ ദുരന്തം: ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്
- ദുരന്തത്തില്‍ കേരളം കാണിച്ച ഐക്യം രാജ്യത്തിന് മാതൃകയാണെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്
- ദുരിതബാധിതര്‍ക്കായി 20 സെന്റ് ഭൂമി; ആധാരം മുഖ്യമന്ത്രിക്ക് കൈമാറി കുടുംബം
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യവുമായി വീണ്ടും സമരം; 15ന് ചേരുന്ന യോഗത്തില്‍ സമരം തുടങ്ങുന്ന തിയതി പ്രഖ്യാപിക്കും
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യവുമായി വീണ്ടും സമരം ആരംഭിക്കുന്നു. ഫാദര്‍ ജോയി നിരപ്പേലാണ് സമരസമിതിക്ക് നേതൃത്വം നല്‍കുന്നത്. ഈ മാസം 15ന് ചേരുന്ന യോഗത്തില്‍ സമരം ആരംഭിക്കുന്നതിനുള്ള തിയതി നിശ്ചയിക്കും. മുല്ലപ്പെരിയാര്‍ സമര സമിതി, പെരിയാര്‍ വാലി പ്രൊട്ടക്ഷന്‍ മൂവ്മെന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച പ്രകടനവും യോഗവും നടന്നിരുന്നു.
2006ല്‍ ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതി തുടങ്ങിയ പ്രതിഷേധം 3000 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഇപ്പോള്‍ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി നിവാസികള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്. 130 വര്‍ഷം പഴക്കമുള്ള ഡാം പൊട്ടിയാലുള്ള അപകടം സങ്കല്‍പിക്കാന്‍ സാധിക്കില്ലെന്ന് സമരാനുകൂലികള്‍ പറയുന്നു. വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മലയോര ജനത സമരമുഖത്ത് സജീവമാകുമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.