മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2022 (12:51 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട് കൊണ്ടുപോകന്ന വെളളത്തിന്റെ അളവ് കൂട്ടി. സെക്കന്‍ഡില്‍ 1687.5 ഘടനയടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്.

750 ഘനയടി ജലമാണ് തമിഴ് നാട് കൊണ്ടുപോകുന്നത്. നേരത്തെ 250 ഘനയടി വെളളമാണ് തമിഴ്‌നാട് കൊണ്ടുപോയിരുന്നത്. 141.9 ആണ് രാവിലെ മുല്ലപ്പെരിയാറില്‍ രേഖപ്പെടുത്തിയ ജലനിരപ്പ്. തേക്കടി വനമേഖലയിലും പെരിയാര്‍ വൃഷ്ടിപ്രദേശത്തും മഴ തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :