ചൈനയില്‍ കോവിഡ് അതിരൂക്ഷം; ഒരു നഗരത്തില്‍ മാത്രം പ്രതിദിന കേസുകള്‍ 10 ലക്ഷം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2022 (09:32 IST)
ചൈനയില്‍ കോവിഡ് അതിരൂക്ഷം. ഹെബെ പ്രദേശത്തെ ആശുപത്രിയില്‍ ഐസിയുവില്‍ സ്ഥലം ഇല്ലാത്തതിനാല്‍ രോഗികള്‍ ആശുപത്രി വരാന്തയില്‍ കിടക്കേണ്ട സ്ഥിതിയാണ്. കൂടുതലും പ്രായമായവരിലാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇത് മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യതയും കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ചൈനയിലെ വ്യവസായ പ്രവിശ്യയായ സെജിയാങ്ങില്‍ പ്രതിദിനം 10 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ചൈനയില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് കൊവിഡ് രൂക്ഷമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :